CinemaLatest NewsMollywoodNEWS

ടൊവിനോ കാട്ടിയത് ഹീറോയിസമല്ല മറിച്ച് ഒരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യൂമിലിയേഷനാണ്; രൂക്ഷ വിമര്‍ശനവുമായി എന്‍ എസ് യു നേതാവ്

അയാള്‍ക്ക് മലയാള സിനിമയില്‍ ഒരു സ്പേസുണ്ട്

മലയാളികളുടെ പ്രിയതാരമാണ് നടന്‍ ടൊവിനോ തോമസ് താരത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത് വയനാട് മേരിമാത കോളജിലെ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കൂവിയ വിദ്യാര്‍ഥിയെ സ്റ്റേജില്‍ വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിച്ചിരുന്ന സംഭവത്തിലാണ് താരത്തിന് ആരോപണങ്ങള്‍ ഉയരുന്നത്. എന്‍ എസ് യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇപ്പോള്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ടോവിനോ തോമസ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ മനം കവര്‍ന്ന നായക നടനാണ്. മായാനദിയും, എന്നു നിന്റെ മൊയ്തീനും, ഗപ്പിയും ഒക്കെ കണ്ട ശേഷം തനിക്കുമേറെ ഇഷ്ടമാണയാളെ. ഒരു കംപ്ലീറ്റ് ആക്ടര്‍ ഒന്നുമല്ലെങ്കിലും ഒരു മെതേഡ് ആക്ടര്‍ എന്ന നിലയില്‍ അയാള്‍ക്ക് മലയാള സിനിമയില്‍ ഒരു സ്പേസുണ്ട് താനും.

മുന്‍പൊരിക്കലൊരു ആരാധകനെ തെറി വിളിച്ചപ്പോഴും മറ്റൊരു ആരാധാകന്‍ നുള്ളിയതിന്റെ പേരില്‍ അയാളെ അടിച്ചപ്പോഴും പ്രത്യേകിച്ച് അവമതിപ്പൊന്നും തോന്നിയില്ല, മറിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ തുടങ്ങി നായക നടന്‍ വരെയെത്തിയ നടന്റെ സ്ട്രഗിള്‍ ഫുള്‍ ലൈഫിന്റെ ഭാഗമായ ഡിപ്ലോമസിയില്ലാത്ത പച്ചയായ സ്വഭാവമായിട്ടാണ് തോന്നിയത്.പക്ഷേ കഴിഞ്ഞ ദിവസം വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി നിര്‍ബന്ധിപ്പിച്ച് ബലം ഉപയോഗിച്ച് പിടിച്ചു നിര്‍ത്തി കൂവിച്ച ഏര്‍പ്പാട് ശുദ്ധ തോന്നിവാസവും മാടമ്പിത്തരവുമായി പോയി. നിങ്ങള്‍ അവിടെ കാട്ടിയത് ഹീറോയിസമല്ല മറിച്ചൊരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യുമിലിയേഷനാണ്.മായാനദിയിലെ മാത്തനെ ഇഷ്ടമാണെന്ന് കരുതി വെറും പോത്തനാകരുതെന്നും ഫെയ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button