GeneralLatest NewsMovie GossipsNEWSTollywoodWOODs

ഇഷ്ടതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അർധരാത്രയിൽ ആരാധകർ താരത്തിന്റെ വീടിന് മുന്നിൽ; ആരാധകരെ ഇറങ്ങിവന്ന് അഭിവാദ്യം ചെയ്ത് തമിഴ് സൂപ്പർ താരം

തമിഴ് സിനിമാപ്രേമികളുടെ ഇഷ്ട നടനാണ് സിമ്പു. നടനായും ഗായകനായും എല്ലാം സിലമ്പരശൻ എന്ന സിമ്പു തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്നു.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമാവർത്തകളിൽ താരം നിറഞ്ഞുനിന്നിരുന്നു. തന്റെ ശരീരഭാരം കുറച്ചുകൊണ്ട് പുതിയ ഒരു മേക് ഓവർ നടത്തിയതായിരുന്നു വാർത്തയായത്. ഇന്ന് താരത്തിന്റെ 37-ാം ജന്മദിനമാണ്.  പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നടന്റെ ആരാധകർ ഇന്നലെ രാത്രി തന്നെ വീടിനു മുന്നിൽ ഒത്തുകൂടി. ആരാധകരെ അഭിവാദ്യം ചെയ്യുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത സിംബു വീട്ടിൽ നിന്ന് ഇറങ്ങി വന്ന് അവരെ സന്തോഷിപ്പിച്ചു. പിന്നീട് താരം തന്റെ അടുത്ത സുഹൃത്തുകൾക്കും കുടുംബത്തോടും ഒപ്പം ജന്മദിനം ആഘോഷിച്ചു. ജന്മദിനാഘോഷ വേളയിൽ ടി രാജേന്ദറും ഉഷ ടി രാജേന്ദറും പകർത്തിയ  സിംബുവിന്റെ ഫോട്ടോകൾ വൈറലായി.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മനാട് എന്ന ചിത്രത്തിലാണ് സിമ്പു അഭിനയികുന്നത്. ഈ ചിത്രം പൊളിറ്റിക്കൽ എന്റർടെയ്‌നറായിരിക്കും. ചിത്രത്തിൽ  കല്യാണി പ്രിയദർശൻ, ഭാരതിരാജ, എസ്എ ചന്ദ്രശേഖരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

shortlink

Related Articles

Post Your Comments

Back to top button