GeneralLatest NewsMollywoodMovie GossipsNEWSWOODs

”എന്തൊരു സൗന്ദര്യമാണ്! ആരും കൊതിച്ച് പോവുന്ന ബ്യൂട്ടി” മഞ്ജു വാര്യരുടെ പുതുചിത്രം ഏറ്റെടുത്ത് ആരാധകർ

മഞ്ജു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. ചിത്രത്തിന് താഴെ ആരാധകര്‍ വേറിട്ട കമൻ്റുകളുമായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിയ താരമാണ് മഞ്ജു വാര്യർ. കൈനിറയെ ചിത്രങ്ങളുമായാണ് താരം ഇപ്പോൾ മുന്നോട്ട് പോകുന്നത്. താരം ഏറെ ആഗ്രഹിച്ച മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോൾ താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരിക്കുകയാണ്.

മഞ്ജു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. ചിത്രത്തിന് താഴെ ആരാധകര്‍ വേറിട്ട കമൻ്റുകളുമായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ജീവിതത്തിൽ നാം കാട്ടുന്ന ധൈര്യത്തിന് അനുപാതമായാണ് നിങ്ങളുടെ ജീവിതത്തിൻ്റെ ചുരുളഴിയുന്നത് എന്ന തലക്കെട്ടോടെയാണ് ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിലാണ് താരം ചിത്രത്തിലുള്ളത്.  തനി നാടൻ ലുക്കിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന നടിയുടെ ഏറ്റവും പുതിയ ഹെയര്‍ കട്ട് സോഷ്യൽ മീഡിയയിലെ ആരാധകര്‍ക്കിടയിൽ ചര്‍ച്ചയായിരുന്നു. മനോരമയ്ക്ക് വേണ്ടി നടത്തിയ പ്രത്യേക ഫേട്ടോഷൂട്ടിലെ ചിത്രമാണ് മഞ്ജു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ഏവര്‍ക്കും ഇൻസ്പിരേഷൻ നൽകുന്ന താരമാണ് മഞ്ജുവെന്നും ഫീനിക്സ് പക്ഷി പോലെയാണ് താരമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തൊരു സൗന്ദര്യമാണ് ഇതെന്നും ആരും കൊതിച്ച് പോവുന്ന ബ്യൂട്ടിയാണ് താരത്തിൻ്റേതെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button