CinemaLatest NewsMollywoodNEWS

ഇത് നിങ്ങള്‍ അര്‍ഹിക്കുന്നതാണ് ഗീതു ; നിവിന്‍ പോളി

ചിത്രത്തിന് ആദ്യമായി ലഭിക്കുന്ന ഒരു അന്തര്‍ദേശീയ പുരസ്‌കാരമാണിത്

 

മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍താരം നിവിന്‍ പോളി തന്റേതായ അഭിനയമികവില്‍ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മൂത്തോന്‍’. വ്യത്യസ്തമായ പ്രമേയം കൊണ്ടും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും ഏറെ ചര്‍ച്ചകള്‍ ചിത്രത്തെ പറ്റി വന്നിരുന്നു.

പാരിസില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലായ ‘ഫെസ്റ്റിവല്‍ ടു ഫിലിം ദി ഏഷ്യ ദി സുദു’ എന്ന ഫെസ്റ്റിവലിലാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് ചിത്രത്തിന് അവാര്‍ഡ് ലഭിച്ചത് ഗീതു അറിയിച്ചത്. ചിത്രത്തിന് ആദ്യമായി ലഭിക്കുന്ന ഒരു അന്തര്‍ദേശീയ പുരസ്‌കാരമാണിത്. നിവിന്‍ പോളിയും തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴി ചിത്രത്തിന് അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം അറിയിച്ചു.’ഗീതു, നിങ്ങള്‍ ഇത് ഡിസേര്‍വ് ചെയുന്നു’ എന്നാണ് നിവിന്‍ കുറിച്ചത്. ഗീതു സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, സുജിത് ശങ്കര്‍, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സര്‍ഭ്, ഹരീഷ് ഖന്ന എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. സഹോദരനെ തേടി മുംബൈ നഗരത്തിലെത്തുന്ന ലക്ഷദ്വീപുകാരനായ കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button