CinemaGeneralLatest NewsMollywoodNEWS

‘ഞങ്ങൾ തടിയന്മാരാണെങ്കിലും ഓര്‍മ്മകള്‍ക്ക് ഒരുപാട് ദാരിദ്രം ഉണ്ട്’ ; പഴയകാല ചിത്രം പങ്കുവെച്ച് ഹരീഷ് കണാരന്‍

ഹരീഷിന്റെ ഒപ്പം തന്നെ മിമിക്രി വേദിയിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച ആളാണ് ഉറ്റസുഹൃത്ത് നിര്‍മ്മല്‍ പാലാഴി

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി തനതുകോഴിക്കോടന്‍ ശൈലികൊണ്ട് പ്രേക്ഷകമനസില്‍ ഇടംനേടിയ നടനാണ് ഹരീഷ് കണാരന്‍. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഹരീഷിന് ഉള്ളത്. ഹരീഷിന്റെ ഒപ്പം തന്നെ മിമിക്രി വേദിയിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച ആളാണ് ഉറ്റസുഹൃത്ത് നിര്‍മ്മല്‍ പാലാഴിയും. ഇരുവരും ഒന്നിച്ചുള്ള കോമഡി സ്‌കിറ്റുകള്‍ കുറച്ചൊന്നുമല്ല മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചത്. ഒരുപാട് കഷ്ടപ്പെട്ടാണ് തങ്ങള്‍ ഇന്ന് ഈ നിലയിലേക്ക് എത്തിയത് എന്ന് ഒരു ചിത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ഹരീഷ്.

‘സംഭവം ഞങ്ങള് തടിയന്മാരാ. പക്ഷെ ഓര്‍മ്മകള്‍ക്ക് ഒരുപാട് ദാരിദ്രം ഉണ്ട്, പച്ച പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍…’ ഇരുവരും ഒന്നിച്ചുള്ള പഴയകാല ചിത്രം പങ്കുവെച്ച് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തെയും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ എടുത്ത കഷ്ടപ്പാടുകളെയും പ്രശംസിച്ച് കമന്റുമായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button