CinemaLatest NewsMollywoodNEWS

ആ മനോഹര നിമിഷം ആരാധകരുമായി പങ്കുവെച്ച് നസ്രിയും ഫഹദും

മലയാളത്തിലും തമിഴിലും അഭിനയ മികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മമ്മൂട്ടിയുടെ മകളായി എത്തി പിന്നീട് ആരാധകരുടെ ഹൃദയം കീഴടക്കിയ താരം നസ്രിയ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും.തന്റെ വിശേഷങ്ങളും ഫഹദ് മൊത്തുള്ള ചിത്രങ്ങളും നസ്രിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് ഫഹദിനും വളര്‍ത്തുനായ ഓറിയോയ്ക്കും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

യാതൊരു ശ്രമവുമില്ലാതെ ചില കാര്യങ്ങള്‍ നിങ്ങളുടെ മനസു നിറയ്ക്കും എന്നുകുറിച്ചുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റും ചിത്രവും ഇതിനോടക്കം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരങ്ങള്‍ക്ക് ഒപ്പമുള്ള യാത്രകളിലും ഓറിയോ ഉണ്ടാകാറുണ്ട്. അടുത്തിടെ കടല്‍ തീരത്ത് തനിക്കും ഫഹദിനുമൊപ്പം കളിക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പങ്കുവച്ചിരുന്നു. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ ഒപ്പം എന്നും നിറഞ്ഞ സാന്നിധ്യമാണ് ഒാറിയോ.താരത്തിന്റെ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button