CinemaGeneralLatest NewsMollywoodNEWS

‘ഹലോ 25- ആം തീയതി ഫ്രീ ആണോ’? ; സന്തോഷ വാർത്തയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ

ഇപ്പോഴിതാ മൂവി സ്ട്രീറ്റിന്റെ പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

കഴിഞ്ഞ വര്‍ഷം മികവുറ്റ പ്രകടനം കാഴ്ച വെച്ച നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അനുരാഗ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു ഷൈന്‍ അവതരിപ്പിച്ചത്. അതിനൊപ്പം മമ്മൂട്ടി നായകനായി അഭിനയിച്ച ഉണ്ടയിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷൈന്‍ എത്തിയിരുന്നു. ഇപ്പോഴിതാ മൂവി സ്ട്രീറ്റിന്റെ പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

ഹലോ ഷൈന്‍ അല്ലേ…25- ആം തീയതി ഫ്രീ ആണോ? ഫ്രീ ആണെങ്കില്‍ ഒരു അവാര്‍ഡ് തരാം. ‘എന്ന് പറയുന്ന ഈ കാലഘട്ടത്തിലും വരാന്‍ സാധിക്കാതിരുന്നിട്ടു കൂടി പ്രേക്ഷകരാല്‍ തിരഞ്ഞെടുക്കപ്പെട്ട ഈ അംഗീകാരം എന്റെ കൈകളിലേക്ക് എത്തിക്കാന്‍ സന്മനസ്സ് കാണിച്ച മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സ് 2019 നും അതിനു എന്നെ തിരഞ്ഞെടുത്ത പ്രിയ പ്രേക്ഷകര്‍ക്കും മൂവി സ്ട്രീറ്റ് ക്ലബ്ബിലെ ഓരോ അംഗങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തില്‍ ഞാന്‍ അറിയിച്ചു കൊള്ളുന്നു.

ഇന്നത്തെ ഈ അവാര്‍ഡ് ദിവസം ഈ ചടങ്ങില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത ഘട്ടത്തില്‍ എനിക്ക് വേണ്ടി അവാര്‍ഡ് കൈപ്പറ്റാന്‍ എത്തിയ എന്റെ പ്രിയ സുഹൃത്തും ഇഷ്‌ക് മൂവിയുടെ തിരക്കഥാകൃത്തുമായ രതീഷ് രവിയ്ക്കും ഈ അവസരത്തില്‍ ഞാന്‍ നന്ദി അറിയിക്കുന്നു. കൂടാതെ എനിക്ക് ഇത്തരത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ തന്ന എന്റെ പ്രിയ സംവിധായകര്‍ അനുരാഗ് മനോഹറിനും ഖാലിദ് റഹ്മാനും പ്രൊഡ്യൂസര്‍ സി വി സാരഥിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button