GeneralLatest NewsMollywoodMovie GossipsNEWSWOODs

”സത്യത്തില്‍ ശ്രീനിയുടെ രാഷ്ട്രീയ ചിന്ത എന്താണ്?” സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി ശ്രീനിവാസൻ

ശ്രീനിവാസനോട് തന്റെ രാഷ്ട്രീയം എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി വൈറലാകുന്നു. ഒരു പൊതുവേദിയിൽസംവിധായകൻ സത്യൻ അന്തിക്കാടാണ് ശ്രീനിവാസനോട് ഇത്തരത്തിൽ ഒരു ചോദ്യം ചോദിച്ചത്.

ശ്രീനിവാസനോട് തന്റെ രാഷ്ട്രീയം എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി വൈറലാകുന്നു. ഒരു പൊതുവേദിയിൽസംവിധായകൻ സത്യൻ അന്തിക്കാടാണ് ശ്രീനിവാസനോട് ഇത്തരത്തിൽ ഒരു ചോദ്യം ചോദിച്ചത്.

‘ചിലപ്പോള്‍ തോന്നും ശ്രീനി ഇടതുപക്ഷമാണെന്ന്, ചിലപ്പോള്‍ യുഡിഎഫ്, ചിലപ്പോള്‍ ബിജെപി അനുഭാവിയാണെന്ന്. സത്യത്തില്‍ ശ്രീനിയുടെ രാഷ്ട്രീയ ചിന്ത എന്താണ്? കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ സത്യന്‍ അന്തിക്കാട് ചോദിച്ചു. ഇതിന് മറുപടി കോമഡി വേണോ സീരിയസാവണോ എന്നായിരുന്നു  ശ്രീനിവാസന്റെ കൗണ്ടര്‍. ശ്രീനിവാസൻ നൽകിയ മറുപടി വേദിയില്‍ ചിരിയുണര്‍ത്തി.

ശ്രീനിവാസന്റെ കൗണ്ടര്‍ ഡയലോഗുകളിലുള്ള കഴിവിന് സത്യന്‍ അന്തിക്കാട് നല്‍കിയ ഉദാഹരണവും സദസില്‍ ചിരിയുണര്‍ത്തി. ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെത്തിയവരോട് ശ്രീനി പറഞ്ഞത് ഞാന്‍ ചെളിയില്‍ ഇറങ്ങാറുണ്ട്, കൃഷിക്കായി. പക്ഷേ കൂടുതല്‍ ചെളിയിലേക്ക് ഞാന്‍ ഇല്ല എന്നാണ്’. സത്യൻ അന്തിക്കാട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button