GeneralLatest NewsMovie GossipsNEWSTollywoodWOODs

തമിഴകത്തിന്റെ സൂപ്പർ സ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും വീണ്ടും ഒന്നിക്കുന്നു; രജനികാന്തിന്റെ 168-ാം ചിത്രത്തിലും നായിക നയൻ‌താര

സൂപ്പർ സ്റ്റാറിന്റെതായി അവസാനം പുറത്തിറങ്ങിയ ദർബാറിൽ നയൻസ് ആയിരുന്നു നായിക. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ നായികയായി നയന്‍താര എത്തുമെന്ന വിവരം സണ്‍ പിക്‌ച്ചേഴ്‌സ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശിവയാണ് ചിത്രം ഒരുക്കുക.

തമിഴകത്തിന്റെ ലേഡി സൂപ്പർ  സ്റ്റാർ നയൻതാരയ്ക്ക് ഇത്  സുവർണകാലം. കൈനിറയെ ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്. കൂട്ടത്തിൽ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തിന്റെ 168മത് ചിത്രത്തിലും നായിക നയൻ താര തന്നെയാണ് എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. സൂപ്പർ സ്റ്റാറിന്റെതായി അവസാനം പുറത്തിറങ്ങിയ ദർബാറിൽ നയൻസ് ആയിരുന്നു നായിക. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ നായികയായി നയന്‍താര എത്തുമെന്ന വിവരം സണ്‍ പിക്‌ച്ചേഴ്‌സ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശിവയാണ് ചിത്രം ഒരുക്കുക.

തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. നടി മീന 24 വര്‍ഷത്തിനു ശേഷം രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. 1995 ല്‍ പുറത്തിറങ്ങിയ മുത്തുവാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് രജനിയുടെ മകളായി എത്തുമെന്ന് നേരത്തേ സൺ പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു.


പ്രകാശ് രാജ്, കുശ്ബു, സൂരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. രണ്ടാം ഷെഡ്യൂള്‍ ഈ ആഴ്ച തന്നെ തുടങ്ങുമെന്നാണ് വിവരം. ചിത്രം ഈ വര്‍ഷം അവസാനം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button