CinemaGeneralLatest NewsMollywoodNEWS

പരിമിതികളെല്ലാം മറികടന്ന് മോഹൻലാലിന് ഉച്ചയൂണുമായി ആ ദമ്പതികളെത്തി

മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിലെത്തിയ അവർ ഉച്ചയ്ക്ക് അദ്ദേഹത്തിന് കഴിക്കാനുള്ള ഉച്ചയൂണുമായാണ് എത്തിയത്.

കൊച്ചിയിൽ സ്വന്തമായുള്ള ചായക്കടയിൽ ചായ വിറ്റ് കിട്ടുന്ന കാശ് സ്വരുകൂട്ടി വെച്ച് ലോകം ചുറ്റി ശ്രദ്ധേയരായ വിജയന്‍-മോഹന ദമ്പതിമാര്‍ നടൻ മോഹൻലാലിനെ സന്ദര്‍ശിക്കാനെത്തി. മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിലെത്തിയ അവർ ഉച്ചയ്ക്ക് അദ്ദേഹത്തിന് കഴിക്കാനുള്ള ഉച്ചയൂണുമായാണ് എത്തിയത്.

ഇപ്പോഴിതാ ഇവരുടെ സന്ദര്‍ശനത്തിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എല്ലാ പരിമിതികളും മറികടന്ന് 25ലേറെ രാജ്യങ്ങൾ ചുറ്റിസഞ്ചരിച്ച അത്ഭുതപ്രതിഭാസങ്ങളായ,കൊച്ചിയിൽ ഗാന്ധി നഗറിൽ പേരുകേട്ട ശ്രീ ബാലാജി കോഫി ഹൗസ് നടത്തുന്ന വിജയൻ-മോഹന ദമ്പതികളുടെ സന്ദര്‍ശനത്തിന് നന്ദി. ഉച്ചയൂണുമായുള്ള നിങ്ങളുടെ വരവിൽ താൻ ഏറെ അനുഗ്രരീതനായി, ഏവർക്കും ഒരു പ്രചോദനമാണ് നിങ്ങളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നുണ്ട്. ഇരുവർക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button