GeneralLatest NewsMollywoodMovie GossipsNEWSWOODs

അച്ഛനും മകളും ഒരു സിനിമയിൽ; മരട്’357’ൽ ഒരുമിച്ച് തിളങ്ങാൻ ധർമ്മജനും മകൾ വേദയും

മലയാള സിനിമയിൽ ഹാസ്യ നടനായി നിറഞ്ഞുനിൽക്കുന്ന താരമാണ് ധർമജൻ. ധർമജനൊപ്പം മകൾ  വേദ  അഭിനയിക്കാൻ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മരട് ഫ്ലാറ്റ് പൊളിക്കലിനെ പ്രമേയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മരട് 357’ലാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയും മകള്‍ വേദയും വേഷമിടുന്നത്.

അനൂപ് മേനോനൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷമാണ് ധര്‍മജന്‍ കൈകാര്യം ചെയ്യുന്നത്. ഒരു തമിഴ് കുടുംബത്തിലെ അംഗമായാണ് മകള്‍ വേദ വേഷമിടുക. അഭിനയ മേഖലയിൽ ഇതാദ്യമായല്ല വേദ  അരങ്ങേറുന്നത്. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തില്‍ വേദ അഭിനയിച്ചിരുന്നു. ‘ബലൂണ്‍’ എന്ന ഷോട്ട് ഫിലിമിലൂടെയാണ് വേദ അഭിനയ രംഗത്തെത്തുന്നത്.

.മരട് ഫ്ളാറ്റില്‍ താമസിച്ചിരുന്ന 357 കുടുംബങ്ങളുടെ ജീവിതം ആസ്പദമാക്കിയാണ് മരട് 357 എന്ന ചിത്രം ഒരുങ്ങുന്നത്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായാണ് ധര്‍മജന്‍ വേഷമിടുക. ഷീലു എബ്രഹാം, സെന്തില്‍ കൃഷ്ണ, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദിനേശ് പളളത്തിന്റേതാണ് തിരക്കഥ. അബാം ഫിലിംസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Back to top button