GeneralLatest NewsMollywoodMovie GossipsNEWSWOODs

”പണ്ടേ സുന്ദരിയാണ്” സ്കൂൾ യൂണിഫോം അണിഞ്ഞുനിൽകുന്ന യുവ നടി പ്രയാഗ മാർട്ടിന്റെ കുട്ടിക്കാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സിനിമാതാരങ്ങളുടെ പഴയകാല ചിത്രങ്ങൾ എന്നും ഓൺലൈൻ ആരാധകർക്ക് ഇഷ്ടചിത്രങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള ഇത്തരം ചിത്രങ്ങൾ പെട്ടന്ന് വൈറലാകുകയും ചെയ്യും. ആ കൂട്ടത്തിൽ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത് മലയാളികളുടെ ഇഷ്ട താരമായ പ്രയാഗ മാർട്ടിന്റേതാണ്.

സ്കൂള്‍ കുട്ടിയായിരിക്കെ എടുത്ത പ്രയാഗയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. അന്ന് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ ശ്യാം ബാബുവാണ് ഇന്ന് ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്കൂള്‍ യൂണിഫോമണിഞ്ഞ്, കമ്പിയിട്ട പല്ലുകള്‍ കാണിച്ച് ചിരിക്കുന്ന പ്രയാഗയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പണ്ടേ പ്രയാഗ സുന്ദരിയാണെന്ന് ആരാധകര്‍ പറയുന്നു.ആളെ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടെന്നാണ് ചില ആരാധകര്‍ പറയുന്നത്. പക്ഷെ ചിലര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ പ്രയാഗയെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

മോഹന്‍ലാല്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായാണ് പ്രയാഗ സിനിമയിലെത്തിയത്. പിന്നീട് ഉസ്താദ് ഹോട്ടലിലും അഭിനയിച്ചു.തമിഴ് ചിത്രം പിസാസിലൂടെയാണ് പ്രധാന വേഷത്തില്‍ താരം ബിഗ്‌സ്‌ക്രീനിൽ എത്തിയത്. ചിത്രം വന്‍ വിജയമായതോടെ പ്രയാഗയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാളത്തിലും താരം തിളങ്ങി.

shortlink

Related Articles

Post Your Comments

Back to top button