CinemaLatest NewsMollywoodNEWS

കുസൃതിയും കുറുമ്പുമായി ശോഭന ഒപ്പം ലാലേട്ടനും പ്രിയദര്‍ശനും ;അപൂര്‍വ നിമിഷം പങ്കുവെച്ച് മണിയന്‍പിള്ള രാജു

മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയ താരം ശോഭന. താരത്തിന്റെയും ലാലേട്ടന്റെയും അഭിനയത്തില്‍ ഏറെ ഹിറ്റായ ചിത്രമായിരുന്നു വെള്ളാനകളുടെ നാട്’.ചിത്രം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ ഒരു അപൂര്‍വ നിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മണിയന്‍പിള്ള രാജു. മോഹന്‍ലാലിനെനായകനാക്കി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പിറന്ന ഹിറ്റ് ചിത്രമാണ് ‘വെള്ളാനകളുടെ നാട്’. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ചിത്രത്തില്‍ നായികയായെത്തിയത് മലയാളത്തിന്റെ പ്രിയനടി ശോഭനയാണ്.

ലാലേട്ടന്റെ സിനിമാ ജീവിതത്തില്‍ നിര്‍ണായകമായ ഒരു ചിത്രം കൂടിയാണ് ‘വെള്ളാനകളുടെ നാട്’. ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലെ ഒരു അപൂര്‍വ ചിത്രം പങ്കുവച്ച് മണിയന്‍പിള്ള രാജു രംഗത്തെത്തിയിരിക്കുകയാണ്.തങ്ങളുടെ പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

വെള്ളാനകളുടെ നാട് എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, ശോഭന ക്യാമറാമാന്‍ എസ്. കുമാര്‍ എന്നിവരാണ് ഉള്ളത്. എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ചെറിയൊരു കുസൃതി ഒപ്പിക്കുന്ന തിരക്കിലാണ് ശോഭന. പ്രിയന്റെ തലയ്ക്കു പിറകിലായി വിരലുകള്‍ കൊമ്പുപോലെ പിടിച്ചിരിക്കുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button