GeneralLatest NewsMollywoodMovie GossipsNEWSTollywoodWOODs

”ഇത് കീർത്തി തന്നെയല്ലേ?”കീർത്തി സുരേഷിന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

പുതിയ സിനിമയ്ക്കായി ശരീരഭാരം താരം കുറച്ചിരുന്നു.  ശേഷം കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കീര്‍ത്തിയുടെ പതിവ് ലുക്കില്‍ നിന്നും കുറച്ച് വ്യത്യസ്തമായ മുഖഭാവമാണ് ഇത്തവണ ചിത്രങ്ങളില്‍ കാണാനാവുക.

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി കീർത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെയുളള ദേശീയ അവാര്‍ഡ് നേട്ടം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മഹാനടിക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറിയത്.

ഇതിനിടെ പുതിയ സിനിമയ്ക്കായി ശരീരഭാരം താരം കുറച്ചിരുന്നു.  ശേഷം കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കീര്‍ത്തിയുടെ പതിവ് ലുക്കില്‍ നിന്നും കുറച്ച് വ്യത്യസ്തമായ മുഖഭാവമാണ് ഇത്തവണ ചിത്രങ്ങളില്‍ കാണാനാവുക. ചിത്രങ്ങള്‍ കണ്ട് ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. നടിയുടെ ചിത്രത്തിന് താഴെയായി നിരവധി പേരാണ് ഇത്തരം കമന്റുകളുമായി എത്തിയിരിക്കുന്നത്.


തെലുങ്കിലെ പുതിയ ചിത്രം മിസ് ഇന്ത്യയില്‍ മെലിഞ്ഞ ലുക്കിലാണ് കീര്‍ത്തി എത്തുന്നത്.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലൂടെ നടി മലയാളത്തിലേക്കും തിരിച്ചെത്തുന്നുണ്ട്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തന്നെ കീര്‍ത്തിയുടെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button