CinemaGeneralMollywoodNEWS

ജീവിതം ധന്യമായി ആ മോഹന്‍ലാല്‍ സിനിമ ചെയ്തത് മറക്കാന്‍ കഴിയാത്ത അനുഭവം: അവസാന നാളുകളില്‍ മോനിഷ പറഞ്ഞത്

സിബി മലയില്‍-ലോഹിത ദാസ്-മോഹന്‍ലാല്‍ ടീമിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ കമലദളത്തില്‍ മികച്ച ഒരു വേഷമാണ് മോനിഷ അവതരിപ്പിച്ചത്

വിടരും മുന്‍പേ കൊഴിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ കലാകാരി മോനിഷ നമുക്ക് സമ്മാനിച്ചിട്ട് പോയത് നിരവധി മികച്ച കഥാപാത്രങ്ങളാണ്.ഇനിയും അഭിനയിക്കാന്‍ ഏറെയുണ്ടായിരുന്ന മോനിഷ അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് കടന്നുപോയത്. നഖക്ഷതങ്ങള്‍, കമലദളം, ചമ്പക്കുളം തച്ചന്‍, ഒരു കൊച്ചു ഭൂമി കുലുക്കം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മോനിഷ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

സിബി മലയില്‍-ലോഹിത ദാസ്-മോഹന്‍ലാല്‍ ടീമിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ കമലദളത്തില്‍ മികച്ച ഒരു വേഷമാണ് മോനിഷ അവതരിപ്പിച്ചത്. കേരള കലാമണ്ഡലം നൃത്ത വിദ്യാര്‍ഥിനിയായ മാളവിക നങ്ങ്യാര്‍ എന്ന കഥാപാത്രത്തെ ആഴമുള്ള അഭിനയ ചാരുതയോടെ അവതരിപ്പിച്ച മോനിഷ മലയാളത്തിന്റെ വിസ്മരിക്കപ്പെടാനാകാത്ത നടിയായി അടയാളപ്പെടുകയായിരുന്നു. ‘കമലദളം’ സിനിമയുടെ നൂറാം ദിവസ ആഘോഷത്തിന്റെ ഭാഗമായി തന്നെ കെട്ടിപ്പിച്ച് മോനിഷ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നു തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ സിബി മലയില്‍.

‘എന്റെ ജീവിതം പൂര്‍ണ്ണമായി , ജീവിതത്തില്‍ ഇനി എനിക്ക് ഒന്നും ചെയ്യാനില്ല, ചെയ്യാന്‍ ആഗ്രഹിച്ചത് ഈ ഒറ്റ കഥാപാത്രത്തിലൂടെ നേടിയെടുത്തെന്നും’, വളരെ ഇമോഷണലായി മോനിഷ തന്നോട് പങ്കുവെച്ചെന്നും സിബി മലയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button