GeneralLatest NewsMollywoodMovie GossipsNEWSWOODs

മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യർ നിർമിക്കുന്നു; ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും

രണ്ട് പതിറ്റണ്ടുകൾക്ക് ശേഷം ബിജു മേനോനും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ലളിതം സുന്ദരം.' ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

മഞ്ജു വാര്യരുടെ  സഹോദരനും നടനുമായ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം  മഞ്ജുവാര്യർ പ്രൊഡക്ഷൻസ് നിർമിക്കും. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് ‘ലളിതം സുന്ദരം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് മമ്മൂട്ടിയും മോഹൻലാലും അവരുടെ ഒഫീഷ്യൽ പേജുകളിലൂടെ നടത്തി.


രണ്ട് പതിറ്റണ്ടുകൾക്ക് ശേഷം ബിജു മേനോനും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം.’

ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ബിജു മേനോന്‍ ചിത്രം ‘ ഒരായിരം കിനാക്കള്‍’ രചിച്ച പ്രമോദ് മോഹനാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍ സ്വന്തം ബാനറില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിന്റെ നിര്‍മാണത്തിലും മഞ്ജു പങ്കാളിയാണ്. ഈ ചിത്രം ഉടന്‍ പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button