CinemaGeneralLatest NewsMollywoodNEWS

മോഹൻലാലിനെ വച്ച് ചെറിയ ബഡ്‌ജറ്റ് ചിത്രങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണം ; സംവിധായകൻ ഫാസിൽ പറയുന്നു

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി എട്ട് ചിത്രങ്ങളിലാണ് മോഹൻലാൽ ഫാസിലിന്റെ നായകനായത്

മലയാള ചലച്ചിത്ര മേഖലയിലേക്ക് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ , ഫാസിൽ കൂട്ടുകെട്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി എട്ട് ചിത്രങ്ങളിലാണ് മോഹൻലാൽ ഫാസിലിന്റെ നായകനായത്. എന്നാലിപ്പോൾ മോഹൻലാലിനെ നായകനാക്കി പുതിയൊരു ചിത്രം എന്നാണ് എന്ന ചോദ്യത്തിന്, ‘അതിന് വളരെ സൂക്ഷിക്കേണ്ടതുണ്ട് എന്നാണ് ഫാസിലിന്റെ ഉത്തരം. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ –

മോഹൻലാൽ ഇപ്പോൾ ഒരു പ്രത്യേക ഫിനോമിനയായി മാറി. മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്‌ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം. അതിന് അപ്പുറം നിൽക്കുന്ന ഒരു ഫിനോമിനയാണ് ലാൽ. മലയാളം മാത്രമല്ല കന്നഡയും തെലുങ്കുമെല്ലാം ലാലിനെ കാത്തിരിക്കുകയാണ്. അതിനും കൂടി ചേരുന്ന വിധത്തിലുള്ള പടങ്ങളെ മോഹൻലാലിനെ വച്ച് എടുക്കാനാവൂ.

shortlink

Related Articles

Post Your Comments


Back to top button