GeneralLatest NewsMollywoodMovie GossipsNEWSWOODs

കുറുപ്പും റോക്കി ഭായിയും കണ്ട് മുട്ടിയപ്പോൾ; കന്നഡ താരം യാഷും ദുൽഖറും ഒന്നിച്ചുള്ള ചിത്രം വൈറലാകുന്നു

മൈസൂരില്‍ വെച്ച് റോക്കി ഭായിയുടെ ഗെറ്റപ്പിലുള്ള യഷും കുറുപ്പിന്റെ ഗെറ്റപ്പിലുള്ള ദുല്‍ഖറും കണ്ടു മുട്ടിയതിന്റെ ഫോട്ടോകള്‍ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിൽ താരം പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്  തിരക്കുകളിലാണ് ദുൽഖർ സൽമാൻ. എങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളും യാത്രചെയ്യുന്ന സ്ഥലങ്ങളും കൃത്യമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ താരം മറക്കാറില്ല . ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രവും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.

കുറുപ്പിന്റെ മൈസൂര്‍ ഷെഡ്യൂളിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍. മൈസൂരിൽ ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.  സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ യഷ് നായകനാകുന്ന കെജിഎഫ്2ന്റെ ഷൂട്ടിംഗാണിത്. മൈസൂരില്‍ വെച്ച് റോക്കി ഭായിയുടെ ഗെറ്റപ്പിലുള്ള യഷും കുറുപ്പിന്റെ ഗെറ്റപ്പിലുള്ള ദുല്‍ഖറും കണ്ടു മുട്ടിയതിന്റെ ഫോട്ടോകള്‍ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിൽ താരം പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. യാഷിനെ കണ്ടത്തിലുള്ള സന്തോഷവും മൈസൂരിലെ അടുത്ത ഷെഡ്യൂളില്‍ ഇനിയും യാഷിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.


2020ല്‍ മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിസുകുമാര കുറുപ്പിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നതും ദുര്‍ഖറാണ്. കന്നഡയില്‍ നിന്നുള്ള ആദ്യ ആഗോള ഹിറ്റ്ചിത്രമാണ്  പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്1. ചിത്രത്തിന്റെ മലയാളം പതിപ്പും വിജയമായിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button