GeneralLatest NewsMollywoodMovie GossipsNEWSTollywoodWOODs

മലയാളത്തിലെ തേരോട്ടം തമിഴിലും തുടരാൻ ‘കുബേരനായി’ ഷൈലോക് മാർച്ചിൽ എത്തും

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഷൈലോക്ക് മികച്ച വിജയമാണ് തിയറ്ററുകളില്‍ സ്വന്തമാക്കിയിരിക്കുന്നത്. 13 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോള ഗ്രോസ് കളക്ഷനില്‍ 40 കോടിക്ക് മുകളില്‍ എത്തിയിട്ടുണ്ട്. നേരത്തേ ചിത്രത്തിന്റെ തമിഴ് പതിപ്പ് കുബേരന്‍ മലയാളം പതിപ്പിനൊപ്പം തന്നെ റിലീസ് ചെയ്യുമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സാധ്യമായില്ല. തമിഴിലെ മറ്റ് റിലീസുകളുടെ കൂടി പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ റിലീസ് നടത്തുന്നതിനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്.

തമിഴ് താരം രാജ് കിരണും മീനയും പ്രധാന വേഷങ്ങളിലുള്ള കുബേരന്റെ ടീസര്‍ നേരത്തേ പൊങ്കലിനോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ ഗണത്തിലുള്ള ചിത്രം തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഏറെ സാധ്യതയുള്ളതാണ്. സിനിമാ ആരാധകനായ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം നിരവധി തമിഴ് ചിത്രങ്ങളിലെ സംഭാഷണങ്ങളും രംഗങ്ങളും സവിശേഷമായ രീതിയില്‍ പരമാര്‍ശിക്കുന്നുണ്ട്. നവാഗതരായ ബിപിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. രാജ് കിരണാണ് തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. തമിഴിലെ സംഭാഷണങ്ങള്‍ ഒരുക്കിയതും രാജ് കിരണ്‍ തന്നെ.

shortlink

Related Articles

Post Your Comments

Back to top button