CinemaGeneralLatest NewsMollywoodNEWS

സുരഭിയോടൊപ്പം ടിക് ടോക് ചെയ്ത് ശ്രീകുമാർ ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

വർണ്ണപ്പകിട്ട് എന്ന സിനിമയിലെ മാണിക്യക്കല്ലാൽ എന്ന ഗാനത്തിന്റെ ചില വരികൾ ചേർത്തുവച്ചാണ് ഇരുവരും ടിക് ടോക് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

സ്ക്രീനിലെ പോലെ ജീവിതത്തിലും ഉറ്റ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് സുരഭി ലക്ഷ്മി , ശ്രീകുമാർ, സ്നേഹ എന്നീവർ. സോഷ്യൽ മീഡിയയിലും സജീവമായ മൂന്നു പേരും ഒരുമിച്ചുള്ള നിമിഷങ്ങൾ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ശ്രീകുമാറിന്റെയും സുരഭി ലക്ഷ്മിയുടെയും ടിക് ടോക് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വർണ്ണപ്പകിട്ട് എന്ന സിനിമയിലെ മാണിക്യക്കല്ലാൽ എന്ന ഗാനത്തിന്റെ ചില വരികൾ ചേർത്തുവച്ചാണ് ഇരുവരും ടിക് ടോക് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. സ്നേഹയാണ് ഇരുവരുടെയും വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്‌.

കഴിഞ്ഞ വർഷമായിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം നടക്കുന്നത്. സുരഭി വേദിയിലെത്തി ഇരുവർക്കും ഒപ്പം ചിത്രം എടുക്കുന്ന സീനും ഏറെ വൈറൽ ആയിരുന്നു. സ്‌ക്രീനിൽ മാത്രമല്ല, ജീവിതത്തിലും കോമഡി പരത്തുന്നവരാണ് മൂന്നുപേരുംഎന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button