GeneralLatest NewsMollywoodMovie GossipsNEWSWOODs

മലയാള സിനിമാതാരം ആന്റണിയുടെ യാത്രകൾക്ക് കൂട്ടായ് ഇനി കിയ സെല്‍റ്റോസും

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ  താരമാണ് ആന്റണി വർഗീസ്. ആന്റണിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. ഓട്ടോറിക്ഷകാരനായ അച്ഛന്റെ ഓട്ടോക്കൊപ്പം ഇനി താരത്തിന്റെ സഹയാത്രികനും വീട്ടുമുറ്റത്തുണ്ടാകും.  

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ  താരമാണ് ആന്റണി വർഗീസ്. സിനിമയിൽ തുടക്കം കുറിക്കുമ്പോൾ അക്കൗണ്ടിൽ ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിട്ടുള്ള ആന്റണി വര്‍ഗീസിന് സിനിമയില്‍ എത്തിയതിനു ശേഷം നല്ലകാലമാണ്.

സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളസിനിമയിൽ തിളങ്ങി നിൽക്കുന്ന ആന്റണിയുടെ സഹയാത്രികനായി ഇനി മുതൽ കിയ സെല്‍റ്റോസും ഉണ്ടാകും. ബ്ലാക്ക് കിയ സെല്‍റ്റോസ് ആണ് ആന്റണി സ്വന്തമാക്കിയത്. ഏറെ ജനപ്രീതി നേടുന്ന വാഹനമാണ് കിയ സെല്‍റ്റോസ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറെ ശ്രദ്ധ നേടുന്ന മിഡ്-സൈസ് എസ് യുവിയായ സെല്‍റ്റോസ് മൂന്ന് വ്യത്യസ്ത ബിഎസ്-ഢക എഞ്ചിന്‍ വാഗ്ദാനം ചെയ്താണ് പ്രധാനമായും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. നിലവില്‍ 9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ എന്നിവയാണ് മോഡലിലുള്ളത്.ആന്റണിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. ഓട്ടോറിക്ഷകാരനായ അച്ഛന്റെ ഓട്ടോക്കൊപ്പം ഇനി താരത്തിന്റെ സഹയാത്രികനും വീട്ടുമുറ്റത്തുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button