CinemaGeneralMollywoodNEWS

വിനയൻ സാർ ചെയ്യാൻ പറഞ്ഞു ഞാൻ ചെയ്തു : മനസ്സ് തുറന്നു ജയസൂര്യ

അങ്ങനെ പറയുമ്പോൾ നമ്മൾ ശരി സാർ എന്ന് പറഞ്ഞു ആ സിനിമയിൽ പോയി അഭിനയിക്കുകയാണ് രീതി

വിനയൻ എന്ന സംവിധായകനാണ് ജയസൂര്യ എന്ന നടനെ കണ്ടെത്തുന്നത്. ‘ഊമപെണ്ണിന്
ഉരിയാടപ്പയ്യൻ’ എന്ന വിനയൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജയസൂര്യ ഇന്ന് മലയാളത്തിലെ എക്സ്പീരിയൻസ് നടന്മാരുടെ പ്രഥമ നിരയിലാണ്. ഊമ പെണ്ണ് മുതല്‍  പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന ചിത്രം വരെ ജയസുര്യയുടെ സിനിമാ കരിയര്‍ എത്തി നിൽക്കുമ്പോൾ ആദ്യകാലത്ത് താൻ ചെയ്ത സിനിമകളുടെ ഓർമ്മകൾ പുതുക്കുകയാണ് താരം.

‘ ‘ഊമപെണ്ണിന് ഉരിയാടപ്പയ്യൻ’  ചെയ്യുമ്പോൾ തനിക്ക് സിനിമയെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. അങ്ങനെയൊരു വേഷം തുടക്കം തന്നെ ലഭിച്ചത് എന്‍റെ ഭാഗ്യമാണ്. ഞാൻ ഇഷ്ടപ്പെടുന്ന എത്രയോ ലെജൻഡ്സ് ആയിട്ടുള്ള അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാനും അടുത്ത് ഇടപഴകാനും സാധിച്ചു. ലൊക്കേഷനിൽ ബഹളവും കാര്യം പറച്ചിലൊക്കെയായിരുന്നു. അന്ന് അതിനൊക്കെയായിരുന്നു കൂടുതൽ സമയം കണ്ടെത്തിയിരുന്നത്. വിനയൻ സാറിന്റെ കയ്യിൽ നിന്ന് കുറേയധികം വഴക്ക് കേട്ടിട്ടുണ്ട്’.

‘ആദ്യ സിനിമ കഴിഞ്ഞപ്പോഴും അടുത്തത് ഇങ്ങനെയൊരു സിനിമയിൽ അഭിനയിക്കണം ഇങ്ങനെ ഒരു റോൾ ചെയ്യണം എന്നൊന്നുമുണ്ടായിരുന്നില്ല. ഉമപെണ്ണിന് ശേഷം വിനയൻ സാർ വിളിച്ചു പറഞ്ഞു, അടുത്തത് ‘പ്രണയമണിത്തൂവൽ’ എന്നൊരു സിനിമയാണ്. നമ്മുടെ സിനിമ നിർമ്മിച്ചവർ തന്നെയാണ് ഇതും നിർമ്മിക്കുന്നത്. നീ പോയി അഭിനയിക്കണം. അങ്ങനെ പറയുമ്പോൾ നമ്മൾ ശരി സാർ എന്ന് പറഞ്ഞു ആ സിനിമയിൽ പോയി അഭിനയിക്കുകയാണ് രീതി. അന്നത്തെ കാലം അതായിരുന്നു. ഇന്ന് അങ്ങനെ ഒന്നുമല്ല കഥാപാത്രം എന്താണെന്നും സ്ക്രിപ്റ്റ് നല്ല പോലെ വായിച്ച് മനസിലാക്കിയിട്ടുമാണ് സിനിമ തെരഞ്ഞെടുക്കുന്നത്. ഈ രണ്ടു കാലഘട്ടത്തിലും എനിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണ്’ .ഒരു ഒൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യകാല സിനിമാ വിശേഷങ്ങൾ ജയസൂര്യ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button