GeneralLatest NewsMovie GossipsNEWS

‘ഉണ്ടയുടെ’ സംവിധായകൻ ഖാലിദ് റഹ്‌മാന്റെ അടുത്ത ചിത്രം; നായകൻ ടോവിനോ തോമസ്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ അണിയിച്ചൊരുക്കിയ ഉണ്ട കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം യുവതാരം ടൊവീനോ തോമസിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഖാലിദ്.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ അണിയിച്ചൊരുക്കിയ ഉണ്ട കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം യുവതാരം ടൊവീനോ തോമസിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഖാലിദ്.

താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്. ടൊവീനോയ്‌ക്കൊപ്പം ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുഹ്‌സിന്‍ പെരാരിയും തമാശയുടെ സംവിധായകന്‍ അഷ്‌റഫ് ഹംസയും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുഷിന്‍ ശ്യാമും റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അഞ്ചാം പാതിരക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ്  തീയേറ്ററുകളിൽ എത്തിക്കും.


അഖില്‍ പോള്‍,അനസ് ഖാന്‍ തുടങ്ങിയവര്‍ സംവിധാനം ചെയ്യുന്ന ഫോറന്‍സിക് ആണ്‌ ടൊവീനോയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസ്, സൈജു കുറുപ്പ്, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button