BollywoodLatest NewsMovie GossipsTollywoodWOODs

”നൃത്തം ആത്മാവിന്റെ മറഞ്ഞിരിക്കുന്ന ഭാഷയാണ് !” പ്രണയദിനത്തിൽ ആരാധകർക്കൊരു സമ്മാനവുമായി തെന്നിന്ത്യൻ സുന്ദരി സിമ്രാൻ

90കളിലെ തെന്നിന്ത്യൻ  സിനിമയിൽ നിറഞ്ഞു നിന്ന ആരാധകരുടെ പ്രിയ നായികയാണ് സിമ്രാൻ. തെന്നിന്ത്യയിലെ എല്ലാ മുൻനിര നായകന്മാരുമായും താരം അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായ താരം ഒരു മ്യൂസിക് ആൽബവുമായി ആരാധകർക്കിടയിലേക്ക് വീണ്ടും എത്തുകയാണ്.

ബോളിവുഡ് ഗായിക പ്രതീക്ഷ ആലപിച്ച മേ ഔർ മേരി കൊഹിഷൻ എന്ന മ്യൂസിക് ആൽബത്തിൽ സിമ്രാൻ പങ്കാളിയാകുന്നുണ്ട്. ഈ മാസം ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെ ദിവസത്തിൽ മ്യൂസിക് ആൽബം റിലീസ് ചെയ്യുമെന്ന് താരം വെളിപ്പെടുത്തി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് താരം ഇതവതരിപ്പിച്ചത്.

” നൃത്തം ആത്മാവിന്റെ മറഞ്ഞിരിക്കുന്ന ഭാഷയാണ് ! ഈ പ്രണയദിനം, എല്ലാവർക്കും അറിയാവുന്ന ഭാഷയിൽ മേ ഔർ മേരി കൊഹിഷൻ എത്തും.” എന്ന അടികുറിപ്പോടെ ഒരു പോസ്റ്ററും താരം പങ്കുവെച്ചിരുന്നു.

പോസ്റ്ററിൽ സിമ്രാന്റെ ലുക്കിൽ ആരാധകർ സന്തോഷം പ്രകടിപ്പിക്കുനിന്നു. ഇപ്പോഴും താരം സുന്ദരിയാണെന്നുള്ള കമ്മെന്റുകളും ആരാധകർ പോസ്റ്റുചെയ്തു.  താരം പങ്കുവെച്ച പോസ്റ്റർ ഇപ്പോൾ വൈറലാണ്.

shortlink

Related Articles

Post Your Comments

Back to top button