GeneralLatest NewsMollywoodMovie GossipsNEWSUncategorizedWOODs

‘കേശുവായ’ ദിലീപിനൊപ്പം ഉർവശി; കേശു ഈ വീടിന്റെ നാഥൻ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമ 'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപിന്റന്റെ നായികയായി ഉർവശി എത്തുന്ന ആദ്യചിത്രമാണ് ഇത്.

ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമ ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപിന്റന്റെ നായികയായി ഉർവശി എത്തുന്ന ആദ്യചിത്രമാണ് ഇത്.

തൊണ്ണൂറുകളില്‍ തരംഗമായിരുന്ന  ‘ദേ മാവേലി കൊമ്പത്ത്’ എന്ന മിമിക്രി കാസ്സറ്റ് അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ് സിനിമാരംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ.’ നാദിർഷായാണ് ചിത്രത്തിന്റെ സംവിധായകൻ.


നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.

സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, അനുശ്രീ, വെെഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ, അശതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button