GeneralLatest NewsMollywoodNEWSWOODs

‘ഉല്ലാസവുമായി’ ഷെയ്ൻ നിഗം; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫെയ്സ് ബുക്കിലൂടെ യാണ് പോസ്റ്റർ റിലീസ് ചെയ്തത്. 

ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫെയ്സ് ബുക്കിലൂടെ യാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള  ചിത്രമാണ് ഉല്ലാസം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു. കാല, മാരി, പേട്ട, സിംഗം തുടങ്ങിയ ചിത്രങ്ങൾക്ക് നൃത്തചുവടുകൾ ഒരുക്കിയ തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്കർ ആദ്യമായി  നൃത്തസംവിധാനം നിർവഹിക്കുന്ന മലയാളചിത്രമാണ് ഉല്ലാസം.


കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ എഴുതുന്നു. ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button