BollywoodGeneralLatest NewsMovie GossipsNEWSWOODs

തമിഴ് റോക്കേഴ്‌സിന്റെ ‘വലയിൽ’കുടുങ്ങി ബോളിവുഡ് ചിത്രം മലാംഗ് ; ആദ്യ ദിവസം തന്നെ ചിത്രം ഓൺലൈനിൽ

പുത്തൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഓൺലൈനിൽ എത്തിക്കുന്ന കുപ്രസിദ്ധ വെബ്സൈറ്റ് തമിഴ് റോക്കേഴ്‌സ്  ആക്രമണം വീണ്ടും. തമിഴ് റോക്കേഴ്‌സ് പലപ്പോഴും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പല സിനിമകളുടെയും വ്യാജ പതിപ്പുകൾ ചോർത്തുന്നത് പതിവാണ്. അതും ഉയർന്ന ഡെഫനിഷൻ ഗുണനിലവാരത്തിൽ തന്നെ. അത്തരത്തിൽ തമിഴ് റോക്കേഴ്സിന്റെ ആക്രമണത്തിനിരയായിരിക്കുകയാണ് ബോളിവുഡ് ചിത്രം മലാംഗ്.

മോഹിത് സൂരി സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് മലാംഗ്.  റിലീസിന് മുമ്പ് തന്നെ വാർത്തകളിലിടം നേടിയ ചിത്രമായിരുന്നു ഇത്. അത്കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലാംഗ്.  റിലീസ് ദിവസം തന്നെ ചോർത്തിയത് കൊണ്ട് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചേക്കും.

ആദിത്യ റോയ് കപൂർ- ദിഷ പട്ടാണി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വൻതാരനിരതന്നെയുണ്ട്. അനിൽ കപൂർ, കുനാൽ കെമ്മു എന്നിവരാണ് മറ്റ് താരങ്ങൾ. ബോളിവുഡ് ചിത്രങ്ങളായ പങ്ക, സ്ട്രീറ്റ് ഡാൻസർ 3ഡി എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്സിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത് ഈ ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷനെയും ബാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Back to top button