CinemaGeneralLatest NewsMollywoodNEWS

ചിലങ്ക എന്ന പേരിന് പിന്നിലെ രഹസ്യം ഇതാണ് ; വെളിപ്പെടുത്തലുമായി താരം

ചെറുപ്പം മുതൽ നൃത്തം പഠിച്ച ചിലങ്ക റിഗാറ്റ ഗിരിജാ ചന്ദ്രന്റെ ശിക്ഷണത്തിൽ അടുത്തകാലം വരെ ഭരതനാട്യം അഭ്യസിച്ചിരുന്നു.

ആത്മസഖി എന്ന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ആത്മസഖിയായി മാറിയ താരമാണ് ചിലങ്ക. ഒരുപാട് സീരിയലുകളിൽ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ തൻറേതായ ഇടം സ്ഥാപിച്ച താരം കൂടിയാണ് ചിലങ്ക. മുപ്പതു വർഷത്തിനുശേഷം അച്ഛനെതേടി കൊൽക്കത്തയിൽനിന്നു വരുന്ന മകൾ ചാരുലത ഇന്നും കുടുംബസദസ്സുകളിൽ മായാതെ നിലനിൽക്കുന്നു. ചാരുലതയെ അത്രയും സ്വാഭാവികതയോടെയാണ് ചിലങ്ക അവതരിപ്പിച്ചത്.

ഒരു നർത്തകിയാക്കണമെന്ന മുത്തച്ഛന്റെ മോഹമാണ് താരത്തിന് ചിലങ്ക എന്ന പേര് കിട്ടാൻ കാരണമെന്നാണ് അഭിമുഖങ്ങളിൽ താരം പറഞ്ഞിട്ടുള്ളത്. ചെറുപ്പം മുതൽ നൃത്തം പഠിച്ച ചിലങ്ക റിഗാറ്റ ഗിരിജാ ചന്ദ്രന്റെ ശിക്ഷണത്തിൽ അടുത്തകാലം വരെ ഭരതനാട്യം അഭ്യസിച്ചിരുന്നു. ഒപ്പം വിനയൻ സംവിധാനം ചെയ്ത ‘ലിറ്റിൽ സൂപ്പർമാൻ’ എന്ന സിനിമയിലൂടെയാണു ചിലങ്ക അഭിനയജീവിതത്തിലേക്കു കടന്നത്. മുൻപ് ആൽബങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വില്ലാളിവീരൻ’ ‘കിഡ്നി ബിരിയാണി’ എന്നിവയാണ് ചിലങ്ക അഭിനയിച്ച മറ്റു സിനിമകൾ.

shortlink

Related Articles

Post Your Comments


Back to top button