GeneralLatest NewsTV Shows

കണ്ണിന് അസ്വസ്ഥത; ബിഗ് ഹൗസില്‍ നിന്നും രണ്ടുപേര്‍ പുറത്തേക്ക്!!

മത്സരാര്‍ത്ഥികളില്‍ പലരും കണ്ണിന് അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു മെഡിക്കല്‍ സംഘം എത്തിയിരുന്നു.

മിനിസ്‌ക്രീനില്‍ ആരാധകര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വ്യത്യസ്തരായ 16 പേര്‍ ഒരു വീട്ടില്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഈ ഷോയില്‍ ഇപ്പോള്‍ കണ്ണിനു അസുഖം വില്ലനായി എത്തിയിരിക്കുകയാണ്.

കണ്ണിന് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഗ് ഹൗസില്‍ നിന്നും മൂന്ന് പേരെ മാറ്റിത്താമസിപ്പിച്ചിരുന്നു. രഘു, അലക്‌സാന്‍ഡ്ര, രേഷ്മ തുടങ്ങിയവരെയായിരുന്നു ബിഗ് ബോസ് മാറ്റിയത്. സുജോയ്ക്കും കണ്ണിന് അസുഖമുണ്ടോയെന്ന തരത്തിലുള്ള സംശയങ്ങളുമുണ്ടായിരുന്നു. താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സുജോയേയും പവനേയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്.

ലിവിങ് റൂമില്‍ വിളിച്ചുവരുത്തിയായിരുന്നു ബിഗ് ബോസ് ഇതേക്കുറിച്ച്‌ അറിയിച്ചത്. മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുള്ള അസുഖമായതിനാല്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റുകയാണെന്നും ഇവര്‍ വൈകാതെ തന്നെ തിരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ബിഗ് ഹൗസില്‍ നിന്നും രണ്ടുപേര്‍ കൂടി പുറത്തേക്ക് പോയതോടെ മറ്റുള്ളവരെല്ലാം ആശങ്കയിലാണ്.

മത്സരാര്‍ത്ഥികളില്‍ പലരും കണ്ണിന് അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു മെഡിക്കല്‍ സംഘം എത്തിയിരുന്നു. അസുഖം മാറിയതിന് പിന്നാലെയായി അവര്‍ തിരിച്ചെത്തുമെന്നുള്ള ഉറപ്പും ബിഗ് ബോസ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button