GeneralLatest NewsMollywood

നടി ജയഭാരതിയുടെ വീടായിരുന്നു പ്രധാന ലൊക്കേഷന്‍

വരുന്നതിന് തലേന്നാള്‍ മമ്മൂക്ക മധുസാറിനെ വിളിച്ച്‌ ചോദിച്ചു... ''അവിടെ എന്താണ് നടക്കുന്നത്. അവന് പണിയറിയാമോ...?''

മലയാളത്തിലെ ഹിറ്റ് ചിത്രമാണ് സാമ്രാജ്യം. മമ്മൂട്ടി അലക്സാണ്ട്രര്‍ ആയി തകര്‍ത്തഭിനയിച്ച സാമ്രാജ്യം ഐ.വി. ശശിയുടെ ശിഷ്യനായ ജോമോന്റെ ആദ്യ ചിത്രമായിരുന്നു. അധോലോക രാജാക്കന്മാരുടെ കുടിപ്പകയുടെ കഥ പറഞ്ഞ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ചെന്നെയിലെ ജയഭാരതിയുടെ വീടും തിരുവനന്തപുരം എയര്‍പോര്‍ട്ടുമായിരുന്നു. ചിത്രത്തിന്റെ ക്യാമറാമാന്‍ ജയാനന്‍ വിന്‍സന്റായിരുന്നു.

സാമ്രാജ്യം ചിത്രീകരണത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ജോമോന്‍ പറയുന്നതിങ്ങനെ.. തുടക്കത്തില്‍ മധുസാറും ശ്രീവിദ്യയും ചേര്‍ന്ന് സീനാണ് ഞാന്‍ ചിത്രീകരിച്ചത്. ഒരാഴ്ച കഴിഞ്ഞാണ് മമ്മൂക്ക എത്തിയത്. വരുന്നതിന് തലേന്നാള്‍ മമ്മൂക്ക മധുസാറിനെ വിളിച്ച്‌ ചോദിച്ചു… ”അവിടെ എന്താണ് നടക്കുന്നത്. അവന് പണിയറിയാമോ…?”

”പണിയറിയാം പക്ഷേ, നടക്കുന്നതും കരയുന്നതും ചിരിക്കുന്നതുമെല്ലാം സ്ലോമോഷനിലാണ്…” എന്ന് മധുസാര്‍ തമാശപറഞ്ഞു.. അടുത്ത ദിവസം സെറ്റിലെത്തിയ മമ്മൂട്ടി ഷൂട്ട് ചെയ്ത സീനുകള്‍ മുഴുവന്‍ എഡിറ്റ് ചെയ്ത് കാണിക്കാന്‍ പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടിങ് ബ്രേക്ക് ചെയ്ത് റഷസ് എടുത്ത് കാണിച്ചു. ചിത്രത്തിലെ അലക്‌സാണ്ടര്‍ എന്ന മമ്മൂക്കയുടെ കഥാപാത്രത്തിന്റെ മനസ്സാണ് സ്‌ളോമോഷനിലൂടെ കാണിക്കുന്നത്. അങ്ങനെ സ്ലോമോഷന്‍ ഒരു ഇമോഷനാണെന്ന് ബോധ്യപ്പെട്ടാണ് മമ്മൂക്ക അഭിനയിക്കാനിറങ്ങിയത്.”

shortlink

Related Articles

Post Your Comments


Back to top button