CinemaGeneralLatest NewsMollywoodNEWS

‘വെൽകം ബാക്ക് എസ്.ജി’ : അച്ഛന് വരവേല്‍പ്പ് നല്‍കി മകൻ ഗോകുൽ സുരേഷ്

സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമായെന്നും, മലയാള സിനിമയ്ക്ക് ഇനിയും സുരേഷ്ഗോപിയെ ആവശ്യമുണ്ടെന്നുമാണ് ആരാധകർ പറയുന്നത് .

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്‌. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയില്‍ മേജര്‍ ഉണ്ണികൃഷ്ണനായിട്ടാണ് നടന്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമായെന്നും, മലയാള സിനിമയ്ക്ക് ഇനിയും സുരേഷ്ഗോപിയെ ആവശ്യമുണ്ടെന്നും, അത്രത്തോളം നല്ല മടങ്ങിവരവാണ് താരം നടത്തിയിരിക്കുന്നതെന്നുമാണ്  ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ രണ്ടാം വരവിൽ തിളങ്ങുന്ന അച്ഛനെ വരവേറ്റ് എത്തിരിക്കുകയാണ് മകന്‍ ഗോകുല്‍ സുരേഷ്.  ‘വെൽകം ബാക്ക് എസ്.ജി’ എന്നാണ് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ച് ഗോകുൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ശോഭനയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ജോഡിയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത, ലാലു അലക്‌സ്, ഉര്‍വ്വശി, സിജു വില്‍സണ്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button