GeneralLatest NewsMollywood

അച്ഛന്റെ അടുത്ത ഒരുപാട് തവണ ചാൻസ് ചോദിച്ച് ചെന്നിട്ടുണ്ട്; ഇന്ന് മകനിലൂടെ സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ്’

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട്  ഒരുക്കിയ  ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയില്‍ അതിഥി വേഷത്തിലും ശ്രീധരന്‍റെ ഒന്നാം തിരുമുറിവിലും സമൂഹം എന്ന സിനിമയിലും

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം അനൂപ്‌ സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരികുകയാണ് താരം. ഇത് ഒരു നിയോഗമാണ്. കാരണം സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ അവസരത്തിനായി സുരേഷ് ഗോപി ഒരു പാട് നടന്നിട്ടുണ്ട്. ഇപ്പോള്‍ തിരിച്ചു വരവ് സത്യന്‍ അന്തിക്കാടിന്റെ മകനിലൂടെ.

ഹിറ്റ് സംവിധായകന്‍ സത്യന്‍ അന്തിക്കാടും സുരേഷ് ഗോപിയും ആകെ മൂന്നു ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചിട്ടുളൂ. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട്  ഒരുക്കിയ  ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയില്‍ അതിഥി വേഷത്തിലും ശ്രീധരന്‍റെ ഒന്നാം തിരുമുറിവിലും സമൂഹം എന്ന സിനിമയിലും. . ഇന്ന് അദ്ദേഹത്തിന്റെ മകനൊപ്പം ഗംഭീര തിരിച്ചുവരവാണ് സുരേഷ്ഗോപി നടത്തുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്നു, കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ നായികയാകുന്നു, ദുൽഖർ നിർമാതാവിന്റെ വേഷവും അണിയുന്നു യുടങ്ങി ഒട്ടനവധി പ്രത്യേകതകളുള്ള ചിത്രമാണ് വരനെ ആവശ്യമുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാന് ചിത്രത്തിനു ലഭിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button