CinemaLatest NewsMollywoodNEWS

പെണ്‍പുലികളാണോ ഇത്തവണ പുറത്തേക്ക് ; സംഭവിക്കുന്നത് എന്ത് ഉത്തരവുമായി മോഹന്‍ലാല്‍

 

മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരിപാടിയാണ് ബിഗ് ബോസ് ലാലേട്ടന്‍ അവതാരകനായി എത്തിയ പരിപാടി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്.പരിപാടിയുടെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ അതേസമയം വാരാന്ത്യത്തിലാണ് ബിഗ് ബോസില്‍ എലിമിനേഷന്‍ അരങ്ങേറുന്നത്. എന്നാല്‍  കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് 5 പേരെ വ്യത്യസ്ത ഇടങ്ങളിലായി താമസിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. അതേസമയം അസുഖം കാരണം മാറി നില്‍ക്കുന്നവരിലൊരാളായ രേഷ്മ ഇതവണ എലിമിനേഷന്‍ നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം  ദയ സുരക്ഷിതയാണെന്നും മത്സരത്തില്‍ തുടരുമെന്നും ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ദയയ്ക്കാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പ്രദീപ് ചന്ദ്രനും സുരക്ഷിതനാണെന്നാണ് വോട്ടിംഗ് കണക്കുകള്‍ പറയുന്നണ്ട് എന്നാല്‍ രേഷ്മയും വീണ നായരും ഡെയ്ഞ്ചര്‍ സോണിലാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രേക്ഷകര്‍ക്കും തനിക്കും ഒരുപോലെ ആകാംക്ഷയുള്ള നിമിഷങ്ങളാണ് ഇതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അടുത്ത ദിവസം അല്ലെങ്കില്‍ അടുത്ത നിമിഷം അവിടെ എന്ത് സംഭവിക്കുമെന്ന് അറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. പ്രദീപ് ചന്ദ്രനായിരിക്കില്ലെന്നും പെണ്‍പുലികളാണോ ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന തരത്തിലും ചര്‍ച്ചകളുണ്ട്. വീട്ടിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നുവെന്ന് വീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പുതിയ വിശേഷങ്ങള്‍ക്കായി

shortlink

Related Articles

Post Your Comments


Back to top button