CinemaLatest NewsMollywoodNEWS

ചിത്രത്തിന്റെ ആദ്യപകുതി ചിത്രീകരിച്ച ശേഷം ഫഹദ് മറ്റ് സിനിമകളിലേക്ക് പോയി; വെളിപ്പെടുത്തലുമായി അന്‍വര്‍ റഷീദ്

 

മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ഫഹദ് ഫാസില്‍ താരത്തിന്റെയും നസ്റ്രിയയുടെയും ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ഇരുവരും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ട്രാന്‍സിന്റെ സംവിധായകന്‍ അന്‍വര്‍ റഷിദ്. പൂര്‍ണമായും തിരക്കഥ തയ്യാറായ ശേഷമല്ല ട്രാന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയായതെന്നും പകുതി മുതല്‍ കഥയുടെ വണ്‍ലൈന്‍ മാത്രമെ മനസിലുണ്ടായിരുന്നുള്ളൂ എന്നും മാതൃഭൂമിക്കു നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറഞ്ഞു.

മൂന്ന് വര്‍ഷമെടുത്താണ് ട്രാന്‍സ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി ചിത്രീകരിച്ച ശേഷം ഫഹദ് മറ്റ് സിനിമകളിലേക്ക് പോയെന്നും ആ സമയത്ത് ട്രാന്‍സിന്റെ ബാക്കിഭാഗങ്ങള്‍ എഴുതി പൂര്‍ത്തിയാക്കിയെന്നും അന്‍വര്‍ റഷീദ് പറയുന്നു.ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയ നസിമും, ഫഹദ് ഫാസിലും ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ .

shortlink

Related Articles

Post Your Comments


Back to top button