GeneralLatest NewsMovie GossipsNEWSTollywoodWOODs

വിജയ് സേതുപതിക്കൊപ്പം വീണ്ടും നയൻതാര ഒപ്പം സാമന്തയും; ഒരു ത്രികോണ പ്രണയ ചിത്രവുമായി വിഘ്‌നേശ് ശിവൻ

''നാനും റൗഡി താൻ'' എന്ന ഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ വീണ്ടും വിജയ് സേതുപതിയും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്നു. സാമന്തയും മുഖ്യ വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ത്രികോണ പ്രണയകഥയാണെന്നാണ് സൂചന.

”നാനും റൗഡി താൻ” എന്ന ഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ വീണ്ടും വിജയ് സേതുപതിയും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്നു. സാമന്തയും മുഖ്യ വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ത്രികോണ പ്രണയകഥയാണെന്നാണ് സൂചന.

‘ കാത്തുവെക്കലാം രണ്ട് കാതല്‍’ എന്ന പേരിലുള്ള ഒരു ചിത്രത്തിനായി വളരേ മുന്‍പ് തന്നെ വിഘ്‌നേശ് ആലോചിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം നീണ്ടുപോയി. ഇപ്പോള്‍ ആ പ്രൊജക്റ്റ് യാഥാര്‍ത്ഥ്യമാകുകയാണെന്നാണ് റിപ്പോർട്ടുകൾ.

വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലാണ് നയന്‍സും മക്കൾ സെൽവനും ആദ്യം ജോഡികളായി എത്തിയത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ആരാധകരുടെ നിറഞ്ഞ കൈയ്യടി നേടി. പിന്നീട് ഇമയികൾ ഞൊടികള്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തി. ആദ്യമായാണ് സാമന്ത വിജയ് സേതുപതിക്കൊപ്പവും നയൻ താരയ്‌ക്കൊപ്പവും ഒരുമിച്ച് അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button