GeneralLatest NewsMollywoodMovie GossipsNEWSTeasersVideosWOODs

കെ ജി എഫ് സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ; ഓഫ് റോഡ് റെയ്‌സിന്റെ ആവേശം പ്രേക്ഷകരിൽ എത്തിക്കാൻ ഒരു ചിത്രം ‘മഡ്ഡി’ ടീസർ പുറത്തിറങ്ങി

ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശവുമായി ഒരു മലയാള സിനിമ. 'മഡ്ഡി' എന്ന് പേര്നൽകിയ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.  മെഗാസ്റ്റാർ മമ്മൂട്ടിയാണ് ടീസര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 

ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശവുമായി ഒരു മലയാള സിനിമ. ‘മഡ്ഡി’ എന്ന് പേര്നൽകിയ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.  മെഗാസ്റ്റാർ മമ്മൂട്ടിയാണ് ടീസര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഓഫ് റോഡ് മഡ് റെയ്‌സ് പശ്ചാത്തലമാക്കി ഇന്ത്യന്‍ സിനിമയില്‍ തന്നെ വരുന്ന ആദ്യ ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഡ്യൂപ്പില്ലാത്ത സാഹസികരംഗങ്ങളും മഡ്ഡിയുടെ പ്രത്യേകതയാണ്. റിദ്ധാന്‍ കൃഷ്ണ, യുവാന്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, ഐ.എം. വിജയന്‍ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നു.


കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ രവി ബാസുര്‍ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രംകൂടിയാണിത്. തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിംഗ്.  ഡോ. പ്രഗഭല്‍ ആണ് രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കെ.ജി. രതീഷിന്റേതാണ് ക്യാമറ. പി.കെ.7 ക്രിയേഷന്‍സാണ് നിര്‍മാണം.

 

shortlink

Post Your Comments


Back to top button