BollywoodCinemaLatest NewsNEWS

ബോളിവുഡിലെ ക്യൂട്ട് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹ ജീവിതത്തിലേക്ക് ; റിപ്പോര്‍ട്ട് ഏറ്റെടുത്ത് ആരാധകര്‍

 

താരവിവാഹങ്ങള്‍ ആഘോഷമാക്കാന്‍ ഒരുങ്ങി ബോളിവുഡ് ബോളിവുഡിന് പുറമെയും നിരവധി ആരാധകരുള്ള ക്യൂട്ട് താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഇരുവരുടെയും വിവാഹ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താര വിവാഹത്തിനെ കുറിച്ചുള്ള പല വാര്‍ത്തകളും മുമ്പും ഉണ്ടായിട്ടുണ്ട്. ഇരുവരുടെയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന തരത്തിലാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

വരുന്ന ഡിസംബറില്‍ താരങ്ങള്‍ വിവാഹിതരാകുമെന്നാണ് പുതിയ വിവരം. ആരാധകര്‍ ഏറെ കാത്തിരുന്ന ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ‘ബ്രഹ്മാസ്ത്ര’ ഡിസംബര്‍ നാലിന് തിയറ്ററുകളിലെത്തുകയാണ് ഈ ചിത്രത്തിന്റെ റിലീസിന് ശേഷമാണ് വിവാഹം ഉണ്ടാവുകയെന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം. കുടുംബാംഗങ്ങളെ വിവാഹ തിയതി അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
നേരത്തെ ഇരുവരുടേതുമെന്ന് തരത്തില്‍ വ്യാജ വിവാഹ കത്ത് വ്യപകമായി പ്രചരിച്ചിരുന്നു. ജനുവരി 22 ആയിരുന്നു വ്യാജ ക്ഷണക്കത്തിലെ വിവാഹം തിയതി. ആലിയയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം തിരക്കിയപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു താരത്തിന്റെ മറുപടി. നേരത്തെ വിവാഹത്തിനുള്ള ലഹങ്ക ഡിസൈന്‍ ചെയ്യാനായി ഡിസൈനര്‍ സബ്യസാചിയെ ഏല്‍പ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.ബോളിവുഡിനെ ആഘോഷത്തിലാക്കാന്‍ താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button