ബോളിവുഡ് താരം കൽകി കോച്ലിന് പെൺ കുഞ്ഞ് പിറന്നു

എന്നാൽ അമ്മയാകുന്നുവെന്നുള്ള വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശന ങ്ങൾ ഉയർന്നിരുന്നു.

ബോളിവുഡ് നടി കൽകി കോച്ലിൻ അമ്മയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരത്തിന് ഒരു പെൺ കുഞ്ഞ് പിറക്കുന്നത്. സാഫോ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കുഞ്ഞിന്റയെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. പിന്നീട് തന്റയെ ഗർഭകാലത്തെ ഓരോ ചിത്രങ്ങളും അനുഭവങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു.

എന്നാൽ അമ്മയാകുന്നുവെന്നുള്ള വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശന ങ്ങൾ ഉയർന്നിരുന്നു.വിവാഹിതയാകുന്നതിന് മുൻപ് അമ്മയായതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. എന്നാൽ വിമർശനങ്ങൾക്കെല്ലാം മറുപടിയായിട്ടായിരുന്നു താരത്തിന്റയെ ഓരോ ചിത്രങ്ങളും.  ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മുൻഭാര്യയായിരുന്നു കൽകി. 2005 ലാണ് ഇരുവരും വിവാഹ മോചിതരാകുന്നത്. ശേഷം ഹെര്‍ഷ്ബര്‍ഗുമായി താരം പ്രണയത്തിലായി.

Share
Leave a Comment