CinemaLatest NewsMollywoodNEWS

തന്നില്‍ നിന്ന് സ്ത്രീകള്‍ ഊര്‍ജം ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ ആത്മവിശ്വാസം പകരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ താന്‍ സംതൃപ്തയാണ് ; നടി സായ് പല്ലവി

 

മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് സായി പല്ലവി നിവിന്‍ പോളിയുടെ നായികയായി പ്രേമത്തിലൂടെയാണ് താരം ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയത്.തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവെക്കുന്ന താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫോബ്‌സ് പട്ടികതയ്യാറാക്കിയ 17 മേഖലകളില്‍ നേട്ടം കൊയ്ത 30 പേരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് താരം മുപ്പതു വയസ്സില്‍ താഴെയുള്ള, സ്വന്തം മികവു തെളിയിച്ച മുപ്പതു പേരുടെ ലിസ്റ്റിലെ ഒരേയൊരു സിനിമാ അഭിനേത്രിയാണ് പല്ലവി.പട്ടികയില്‍ 27-ാം സ്ഥാനത്താണ് തെന്നിന്ത്യയിലെ സൂപ്പര്‍ താരം എത്തിയിരിക്കുന്നത്.അതേസമയം തന്റെ നേട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

നേട്ടത്തില്‍ സന്തോഷമുണ്ടെന്നും തന്നില്‍ നിന്ന് സ്ത്രീകള്‍ ഊര്‍ജം ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ , ആത്മവിശ്വാസം പകരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ സംതൃപ്തയാണെന്നും
സിനിമയിലേക്ക് വന്ന സമയത്ത് അഭിനയം വശമില്ലായിരുന്നുവെന്നും അരക്ഷിതാവസ്ഥയായിരുന്നു ചുറ്റിലുമുണ്ടായിരുന്നെന്നും നടി ഫോബ്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ജനങ്ങളുടെ അംഗീകാരമാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും നടി പറഞ്ഞു.ചലച്ചിത്രാഭിനയത്തിന് പുറമെ നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ട സൗന്ദര്യവര്‍ധക വസ്തുവിന്റെ പരസ്യം താരം വേണ്ടെന്ന് വച്ചിരുന്നു.താരത്തിന്റെ പുതിയ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button