CinemaLatest NewsMollywoodNEWS

മാറ്റങ്ങളുമായി സുരേഷ് ഗോപി ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ മാസ് ടയലോഗുമായി ആരാധകരുടെ ഹൃദയെ കീഴടക്കിയ സുരേഷ് ഗോപി. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

മണിച്ചിത്രത്താഴിലെ നകുലന്റെയും ഗംഗയുടെയും മടങ്ങിവരവ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമ. മേജര്‍ ഉണ്ണിക്കൃഷ്ണനായി സുരേഷ് തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രമൊരു കംപ്ലീറ്റ് ഫാമിലി എന്റ്ര്‍ടെയ്‌നറാണ്.

അതേസമയം ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിലെ ഉണ്ണിക്കൃഷ്ണന്‍ സോങ്ങ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അല്‍ഫോന്‍സ് ജോസഫ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് അല്‍ഫോന്‍സും ഷെര്‍ദിനും കൂടിയാണ്. സുരേഷ് ഗോപിയുടെ പഴയ നൃത്തച്ചുവടുകള്‍ വളരെ മനോഹരമായി ഗാനരംഗത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലെക്‌സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഫ്രഞ്ച് അധ്യാപികയായി ശോഭനയും മകളായി കല്യാണി പ്രിയദര്‍ശനുമെത്തുന്നു. ഉര്‍വ്വശി, കെ.പി.എ.സി ലളിത, ലാലു അലക്‌സ്, ജോണി ആന്റണി, സിജു വില്‍സണ്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button