GeneralLatest NewsTV Shows

യുവനടി ആത്മഹത്യ ചെയ്തു; വിഷാദരോഗിയായിരുന്നുവെന്ന് വിവരം

നല്ല അവസരങ്ങള്‍ ഒന്നും ലഭിക്കാത്തതില്‍ നിരാശയില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ട്.

യുവനടി ആത്മഹത്യ ചെയ്തു. ബംഗാളി ടെലിവിഷന്‍ രംഗത്തെ നടി സുബര്‍ണ ജഷ് ആണ് ബര്‍ദ്വാനിലെ സ്വവസതിയില്‍ വച്ച്‌ ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

ബര്‍ദ്വാന്‍ സ്വദേശിയായ നടി ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം.

നല്ല അവസരങ്ങള്‍ ഒന്നും ലഭിക്കാത്തതില്‍ നിരാശയില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button