CinemaGeneralLatest NewsMollywoodNEWS

‘ചെറുപ്പത്തിൽ മഹാവികൃതിയായിരുന്നു ഈ പയ്യൻ’ ; മോഹൻലാലിനെ കുറിച്ച് ഡോ. എം.വി പിള്ള പറയുന്നതിങ്ങനെ

രാവിലയൊക്കെ ചിലപ്പോൾ അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്യും ഞങ്ങളുടെ വീട്ടിൽ കൊണ്ടുവിടും

ലോകപ്രശസ്‌തനായ ക്യാൻസർ രോഗവിദഗ്‌ദ്ധൻ ഡോ. എം.വി പിള്ള നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോ. എം.വി പിള്ള ഈ കാര്യം പറയുന്നത്. പൃഥ്വിരാജന്റെയും ഇന്ദ്രജിത്തിന്റെ അമ്മാവൻ കൂടിയാണ് ഡോ. പിള്ള.

മോഹൻലാലുമായി സിനിമയിൽ നിന്നുള്ള ബന്ധമല്ല എനിക്ക് ഉള്ളത്. ഞാനും ലാലുമൊക്കെ ഒരുമിച്ച് വളർന്നതാണ്. അദ്ദേഹം മുടവൻ മുകളിലും ഞാൻ പൂജപ്പുരയിലും. കുട്ടിക്കാലത്ത് മഹാകുസൃതിയായിരുന്നു ഈ പയ്യൻ. മഹാകുസൃതി എന്നുപറഞ്ഞാൽ അതിനെ കുറിച്ച് ഒരു പുസ്‌തകമെഴുതാം.. അവിടെ കിടന്ന് സകല കുസൃതിയും കാണിക്കും. അങ്ങനെ വളർന്നതാണ്. ആ ഒരു ആത്മബന്ധം ഇപ്പോഴുമുണ്ട്. ഞങ്ങളൊക്കെ ലാലു എന്നാണ് വിളിക്കുന്നത്.

എനിക്ക് അദ്ദേഹത്തോടുള്ള വലിയ ആദരവ് സിനിമാ ഫീൽഡിൽ നിന്നല്ല. എങ്ങനെ ജീവിതത്തിലെ യശസ്, സമ്പത്ത്, കീർത്തി എന്നിവ മനോഹരമായിട്ട് ഹാൻഡിൽ ചെയ്യാമെന്ന് യുവതലമുറ അങ്ങേരിൽ നിന്ന് കണ്ടു പഠിക്കണം. ഞാൻ വേറൊരാളിൽ ഇങ്ങനെ കണ്ടിട്ടില്ല. ഇത്രയൊക്കെ ആർജിച്ച മോഹൻലാലിന് അതിൽ ഒരു ലാഞ്ചനയുമില്ല. അദ്ദേഹത്തിന്റെ അഭിനയശൈലിയാണെന്നാണ് എനിക്ക് തോന്നുന്നത്. ബാക്കിയുള്ള ഒരുവിധപ്പെട്ട നടന്മാരെല്ലാം ഒരുറോൾ എടുത്തു കഴിഞ്ഞാൽ അതിൽ നിന്ന് പുറത്തു കടക്കാൻ കുറച്ചു ബുദ്ധിമുട്ടാറുണ്ട്. ഈ മനുഷ്യൻ അങ്ങനെയല്ല. ഏത് സംവിധായകരോട് വേണമെങ്കിലും
ചോദിച്ചു നോക്കൂ. കട്ട് പറഞ്ഞു കഴിഞ്ഞാൽ ഏതുവേഷത്തിലാണോ മോഹൻലാൽ അഭിനയിച്ചത് അതിൽ നിന്ന് അങ്ങേര് പുറത്തു ചാടിയിരിക്കും.

അസാധാരണമായ കഴിവാണത്. ചിലസമയത്ത് അദ്ദേഹം സംസാരത്തിന്റെ ഉച്ചസ്ഥായിലെത്തുമ്പോഴേക്കും ഇരിക്കുന്ന കസേരയിൽ നിന്ന് താഴെയിറങ്ങി ചമ്രം പടഞ്ഞിരിക്കും. ഇതാണല്ലോ പത്തുനാൽപ്പത് കൊല്ലം മുമ്പ് നമ്മൾ കണ്ടതെന്ന് ഞാൻ പെട്ടെന്ന് ഓർത്തുപോകും- ഡോ. പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button