CinemaLatest NewsMollywoodNEWS

ആരാധകരുടെ മനം കവര്‍ന്ന് ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ ആ നിമിഷം പങ്കുവെച്ച് താരം

 

നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍ താരത്തിന്റെ അഭിനയമികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത് താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സൂപ്പര്‍ കൂള്‍ ലുക്കില്‍ താരം കടലോരത്ത് അമാലും കുഞ്ഞുമാലാഖ മറിയം അമീറയുമൊത്ത് നില്‍ക്കുന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത് . സോഷ്യല്‍ മീഡിയയിലെ തന്നെ കുട്ടിത്താരമാണ് ദുല്‍ക്കറിന്റെ പ്രിയ പുത്രി മറിയം അമീറ സല്‍മാന്‍ . താരം തന്റെ ആരാധകര്‍ക്കായി ഇടയ്ക്കിടെ മകള്‍ കുഞ്ഞ് മറിയത്തിന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ സ്വീകരിക്കാറുളളത്.

ഇത്തവണയും താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. മറിയം അമീറയെ ആരാധകര്‍ സ്വന്തം കുടുംബത്തിലെ മകളെ പോലെയാണ് സ്നേഹിക്കുന്നത്. ഇതിന് മുന്നെ അമ്മ അമാലുവിന്റെ മടിയിലിരുന്നുകൊണ്ട് കുറുമ്പു കാട്ടുന്ന കുഞ്ഞ് മറിയത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ദുല്‍ഖര്‍റിന്റെതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം വി . കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് ചിത്രത്തില്‍ നിത്യ മേനോനാണ് നായികയായി എത്തുന്നത്. താരത്തിന്റെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button