CinemaLatest NewsMollywoodNEWS

നടന്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം ആ സന്തോഷം പങ്കുവെച്ച് നടന്‍ ചന്ദുനാഥും ആ താരങ്ങളും

മലയാളി പ്രക്ഷകരുടെ പ്രിയതാരങ്ങളാണ് സൂപ്പര്‍ താരം മോഹന്‍ലാലും അഭിനയ മികവുകൊണ്ടും സംവിധായക മികവുകൊണ്ടും ആരാധകരെ ഞെട്ടിച്ച പൃഥ്വിരാജും എന്നാല്‍ ഇപ്പോള്‍ ഇരുവരുമായുള്ള പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ചന്ദുരാജും ആ താരസുന്ദരികളും തങ്ങളുടെ പ്രിതതാരങ്ങളുടെ ഒപ്പം അത്താഴമുണ്ണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടന്‍ ചന്ദുനാഥ്. കുട്ടിക്കാലം മുതല്‍ മനസ്സില്‍ കയറിക്കൂടിയ രണ്ട് താരങ്ങള്‍ക്കൊപ്പമുള്ള അതുല്യ നിമിഷങ്ങളെക്കുറിച്ച് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫെബ്രുവരി പത്ത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ ദിനമാണെന്നാണ് ചന്ദു പറയുന്നത്.

ലാലേട്ടന്‍ ഈ അത്ഭുത മനുഷ്യന്റെ കുസൃതി ചിരിയും , കുട്ടികാലം മുതല്‍ സിനിമയില്‍ മാത്രം കണ്ട ലാല്‍ മാനറിസം കണ്മുന്നില്‍ മിന്നി മറയുന്നത് കൗതുകത്തോടെ നോക്കിനിന്ന ദിവസം .ആ മനുഷ്യന്‍ താരത്തിനപ്പുറം സ്‌നേഹമാകുന്നത് കണ്ട ദിവസം ..നടന്‍ നായകന്‍ താരം വിസ്മയം വികാരം.. ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നില്കാന്‍ ഇടം തന്ന ദിവസംരാജുവേട്ടന്‍ സ്‌കൂള്‍ കാലം മുതല്‍ ‘ഇങ്ങനെ ആകണം വ്യക്തിത്വം’ എന്ന് കണ്ടു അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ കൂട്ടുകാരോട് തര്‍ക്കിച്ചു വാദിച്ചു വളര്‍ന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളില്‍ കയ്യിട്ടു ഉറക്കെ ചിരിക്കുകയും ചിന്ദിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിന്റെ പ്രശംസിക്കുകയും ..എനിക്ക് പറയാന്‍ ഉള്ള സിനിമ സ്വപ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്ത ദിവസം. ചന്ദുവിനൊപ്പം നടിമാരായ ലിയോണ ലിഷോയിയും ദുര്‍ഗകൃഷ്ണയും ഡിന്നറിനുണ്ടായിരുന്നു. മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രം റാമില്‍ ചന്ദു ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തന്റെ പ്രിയ താരങ്ങളെ കണ്ടത്തിന്റെ സന്തോഷത്തിലാണ് താരങ്ങള്‍

shortlink

Related Articles

Post Your Comments


Back to top button