CinemaGeneralLatest NewsMollywoodNEWS

ആഷിക് അബു-റിമ കല്ലിങ്കല്‍ ടീമിന്‍റെ പുതിയ ചിത്രം ഉപേക്ഷിച്ചു

സൗബിന്‍ ഷാഹിറിനു പകരം ഷറഫുദീന്‍ ടോവിനോയ്ക്കൊപ്പമുള്ള വേഷം ചെയ്യും

ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു റിമ കല്ലിങ്കല്‍ ടീം നിര്‍മ്മിക്കാനിരുന്ന ടോവിനോ നായകനായ തല്ലുമാല എന്ന ചിത്രം ഉപേക്ഷിച്ചു.എന്നാല്‍ അതേ ചിത്രം ചില മാറ്റങ്ങളോടെ ആഷിക് ഉസ്മാന്റെ നിര്‍മ്മാണത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തു ആഷിക് ഉസ്മാന്റെ നിര്‍മ്മാണത്തില്‍ പുതിയ സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മുഹ്സിന്‍ പരാരിയും അഷ്‌റഫ്‌ ഹംസയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മറ്റൊരു മാറ്റം കൂടിയുണ്ടാകും സൗബിന്‍ ഷാഹിറിനു പകരം ഷറഫുദീന്‍ ടോവിനോയ്ക്കൊപ്പമുള്ള വേഷം ചെയ്യും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പുതിയ രീതിയിലേക്ക് മാറിയിരിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് വിതരണത്തിനെടുത്തിരിക്കുന്ന ചിത്രം 2020 സെപ്റ്റംബര്‍ റിലീസായി പ്രദര്‍ശനത്തിനെത്തും. റെക്സ് വിജയന്‍ ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. പശ്ചാത്തല സംഗീതം സുശിന്‍ ശ്യാം നിര്‍വഹിക്കും. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യും.ഒരു ബോക്സോഫീസ് ഹിറ്റ്‌ അനിവാര്യമായ ടോവിനോ തോമസിന്റെ ഏറെ പ്രതീക്ഷയുള്ള പ്രോജകറ്റ് ആണ് തല്ലുമാല.

shortlink

Related Articles

Post Your Comments


Back to top button