CinemaLatest NewsMollywoodNEWS

ഞങ്ങളുടെ സിനിമയുടെ സര്‍പ്രൈസ് പാക്കേജായിരുന്നു കല്യാണി പ്രിയദര്‍ശന്‍ ; അനൂപ് സത്യന്‍

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തെലുങ്കിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അനൂപ് സത്യന്‍ ചിത്രത്തിലൂടെ കല്യാണി ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. താരത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനുപ് സത്യന്‍.

ഞങ്ങളുടെ സിനിമയുടെ സര്‍പ്രൈസ് പാക്കേജായിരുന്നു കല്യാണി. ഈ പേടിയും ടെന്‍ഷനുമൊക്കെ കണ്ടാല്‍ തനിക്ക് മനസ്സിലാവും. കൈനോക്കിയാലോ മുഖത്തെ ഭാവമോ ഒക്കെ വെച്ച് തനിക്ക് പെട്ടെന്ന് തന്നെ ഇത് മനസ്സിലാവും. സെറ്റില്‍ ഒരു ക്യാംപസ് മൂഡായിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നുവെങ്കിലും കല്യാണി കൃത്യമായി ഹോംവര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. കുത്തിയിരുന്ന് ഡയലോഗ് പഠിക്കും. വോയ്സ് നോട്ടാക്കിയാണ് താന്‍ ഡയലോഗുകള്‍ പറഞ്ഞുകൊടുത്തിരുന്നതെന്ന് അനൂപ് സത്യന്‍ പറഞ്ഞു.താരപുത്രിയുടെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button