CinemaGeneralLatest NewsMollywoodNEWS

‘ഇതേ രീതി തമിഴ്‌നാട് അടുത്ത വര്‍ഷം അനുകരിക്കും’, കെജ്‌രിവാളിനെ പ്രശംസിച്ച് കമല്‍ഹാസന്‍

ഡൽഹിയിലെ ജനങ്ങൾ പുരോഗമന രാഷ്ട്രീയത്തെ ഉൾക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ്  ആംആദ്മി പാർട്ടിയുടെ വിജയമെന്ന് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയക്കൊടി പാറിച്ച  ആംആദ്മി പാർട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും പ്രശംസിച്ച് നടൻ കമല്‍ഹാസന്‍.  ഡൽഹിയിലെ ജനങ്ങൾ പുരോഗമന രാഷ്ട്രീയത്തെ ഉൾക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ്  ആംആദ്മി പാർട്ടിയുടെ വിജയമെന്ന് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

”ഡൽഹിയിൽ മൂന്നാമതും ജയിച്ച താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ. ഡല്‍ഹിയിലെ ധര്‍മബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു തന്നിരിക്കുകയാണ്. അടുത്ത വർഷം തമിഴ്നാട് ഇത് പിന്തുടരും. നമുക്ക് സത്യസന്ധതയിലേക്കും വളർച്ചയിലേക്കും പോകാം,”കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. #ReimagineThamizhNadu എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

എന്നാൽ കമല്‍ ഹാസന്റെ വാക്കുകളെ പിൻതാങ്ങിയും വിമർശിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കമൽഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം പാർട്ടിയുടെ രൂപീകരണസമയത്ത് അരവിന്ദ് കെജ്രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി രൂപീകരണത്തെ പിന്തുണച്ചിരുന്നു.

എന്നാൽ കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. വീണ്ടും അരവിന്ദ് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും.

shortlink

Related Articles

Post Your Comments


Back to top button