CinemaLatest NewsMollywoodNEWS

പുതിയ അതിഥിയെ സ്വന്തമാക്കി സൂപ്പര്‍ താരം മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും

 

മലയാളസിനിമ ലോകത്ത് അഭിനയത്തില്‍ മറ്റാരും പകരം വെക്കാനില്ലാത്ത പ്രതിഭയാണ് മമ്മൂട്ടി. നിരവധി സൂപ്പര്‍ ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച് ഇപ്പോള്‍ സിനിമയില്‍ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന താരം. താരത്തിന്റെയും കുടുബത്തിന്റെയും വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. താരത്തിനെപോലെ താരപുത്രന്റെ വിശേഷങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.ഇപ്പോള്‍ ഇരുവരുടെയും പുതിയ വിശേഷമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പുതിയ അതിഥിയെ സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടിയും ദുല്‍ഖറും. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് 396 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയസ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്ന് ഇവര്‍ സ്വന്തമാക്കിയത്.4.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്. ഇരുവരുടേയും താല്‍പര്യ പ്രകാരം നിരവധി കസ്റ്റമൈസേഷനുകളും വരുത്തിയിട്ടുണ്ട്.താരങ്ങളുടെ പുതിയ വാഹനവും ആരാധകര്‍ക്കിടയില്‍ താരമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button