CinemaLatest NewsMollywoodNEWS

കല്യാണ പാര്‍ട്ടി ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷമാക്കി താരജോഡികളായ ഫഹദ് ഫാസിലും നസ്രിയയും

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരങ്ങളുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. അടുത്തിടെ തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് ഫഹദിനൊപ്പം എത്തിയ നസ്രിയയുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തിരക്കുകള്‍ക്കിടയിലും കൂട്ടുകാരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയ നടിക്ക് ഏവരും അനുമോദനങ്ങളുമായി എത്തിയിരുന്നു. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്ക് വച്ച ഒരു വീഡിയോയും ചിത്രങ്ങളുമാണ് ഏറെ ചര്‍ച്ചയാക്കുന്നത്.

ഒരു കല്യാണത്തിന് ഡാന്‍സും പാട്ടും മേളവുമായി ആഘോഷമാക്കുന്ന താരങ്ങളുടെ പുതിയ വീഡിയോകളാണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാവുന്നത്. രണ്‍വീര്‍ സിങ് ചിത്രം സിമ്പയിലെ ആംഖ് മാരെ എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ് ഇരുവരും ഒപ്പം വധുവിനൊപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങളും നടി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ബന്ധുവിന്റെയും സുഹൃത്തുക്കളുടെയോ വിവാഹ വിരുന്നാണെന്നാണ് സൂചന. പ്രെറ്റിയസ്റ്റ് ബ്രൈഡ് എവര്‍ എന്ന ഹാഷ് ടാഗോടെയാണ് നസ്രിയ ചിത്രം പങ്ക് വെച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സാണ് ഫഹദും നസ്രിയയും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം.ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന് ശേഷമാണ് ട്രാന്‍സുമായി ഫഹദും നസ്രിയയും എത്തുന്നത്. താരങ്ങലുടെ ഏറ്റവും പുതിയ സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button