CinemaLatest NewsMollywoodNEWS

28 വര്‍ഷത്തിന് ശേഷം പൃഥ്വിരാജിനൊപ്പം വീണ്ടും മലയാളത്തിലേക്ക് ;കാരണം വ്യക്തമാക്കി എ.ആര്‍ റഹ്മാന്‍

 

ലോകം മുഴുവനുള്ള ആരാധകരെ വിസ്മയിപ്പിച്ച സംഗീതത്തില്‍ വിസ്മയം തീര്‍ത്ത താരമാണ് എ. ആര്‍ റഹ്മാന്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഗീതത്തില്‍ അത്ഭുതം തീര്‍ക്കാന്‍ എത്തുകയാണ് താരമിപ്പോള്‍. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റഹ്മാന്‍ അറിയിച്ചിരിക്കുന്നത്. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഹ്മാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സംഗീത  ഒരുക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ മോഹന്‍ ലാല്‍ നായകനായി എത്തിയ സംഗീത് ശിവന്‍ ചിത്രം യോദ്ധയ്ക്ക് സംഗീതം ചിട്ടപ്പെടുത്തിയത് റഹ്മാനായിരുന്നു. മോഹന്‍ലാല്‍, മധുബാല, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ വേഷമിട്ട യോദ്ധയിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

അതേസമയം ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നജീബിന്റെ കഥാപാത്രത്തിനുവേണ്ടിയുള്ള കഠിന ശ്രമത്തിലാണ് പൃഥ്വിരാജ്. കുട്ടനാട്, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.താരത്തിന്റെ അഭിനയ മികവും റഹ്മാന്റെ സംഗീതവിസ്മയവും ചേരുമ്പോഴുള്ള സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button